
ഇന്ന് മുതൽ ആരംഭിക്കുന്ന ഐ എസ് എൽ കാണാൻ എത്തുന്ന ആരാധകർക്ക് ആശ്വാസമായി കൊച്ചി മെട്രോ. ഇന്നുമുതൽ കളിനടക്കുന്ന എല്ലാ ദിവസങ്ങളിലും രാത്രി സ്പെഷ്യൽ സർവീസ് നടത്താനാണ് മെട്രോയുടെ തീരുമാനം. രാത്രി 10 മുതൽ 11.15 വരെ കലൂർ സ്റ്റേഷനിൽ നിന്ന് പ്രത്യേകം ട്രെയിനുകൾ ഉണ്ടാകും. ആലുവ ഭാഗത്തേക്കും മഹാരാജാസ് സ്റ്റേഷനിലേക്കും 11.15ന് അവസാന ട്രെയിൻ ഉണ്ടാകും.
ദൂരെ നിന്നു വരുന്ന ആൾക്കാർ കൊച്ചി നഗരത്തിൽ പ്രവേശിക്കാതെ മെട്രോയെ ആശ്രയിക്കണം എന്ന് നഗര ഭരണ കേന്ദ്രങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. രാത്രിയേക്കുള്ള മെട്രോ യാത്ര ടിക്കറ്റ് കൂടെ സ്റ്റേഡിയത്തിലേക്ക് കളിക്കു പോകുന്നതിനു മുന്നേ തന്നെ എടുക്കാനും മെട്രോ പറയുന്നു. രാത്രി ടിക്കറ്റിനായുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial