Picsart 22 12 17 00 19 32 781

ലോകകപ്പ് കഴിഞ്ഞോട്ടെ!! മെസ്സി പി എസ് ജിയിൽ അതീവ സന്തോഷവാൻ ആണെന്ന് പി എസ് ജി

പി എസ് ജി മെസ്സിയുടെ കരാർ പുതുക്കുമെന്ന് ആവർത്തിച്ചു പറയുന്നു. മെസ്സി പാരീസിൽ അതീവ സന്തോഷവാൻ ആണെന്ന് താൻ ആയിരം വട്ടം ആവർത്തിക്കാൻ തയ്യാറാണെന്ന് പി എസ് ജി പ്രസിഡന്റ് നാസർ ഖലീഫി ഇന്ന് പറഞ്ഞു. മെസ്സിക്ക് പി എസ് ജിയിൽ നിൽക്കാൻ ആണ് താല്പര്യം എന്നാണ് താൻ മനസിലാക്കുന്നത്. ലോകകപ്പ് കഴിഞ്ഞാൽ മെസ്സിയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ തുടരും എന്നും പി എസ് ജി പ്രസിഡന്റ് പറഞ്ഞു.

ലോകകപ്പ് ഇടവേളക്ക് ശേഷം ലയണൽ മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കും എന്ന് പിഎസ്ജി നേരത്തെ സൂചന നൽകിയിരുന്നു. മെസ്സി ഇത്തവണ പി എസ് ജിക്കായും നല്ല പ്രകടനങ്ങൾ ആണ് കാഴ്ചവെച്ചിട്ടുള്ളത്.

താരത്തിന്റെ നിലവിലെ കരാറിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള കരാർ വ്യവസ്ഥ ഉണ്ട്. എന്നാൽ ഇത് പ്രാപല്യത്തിൽ വരണമെങ്കിൽ മെസ്സി തന്നെ വിചാരിക്കണം. മെസ്സി യൂറോപ്പിൽ തുടരാൻ തീരുമാനിക്കുക ആണെങ്കിൽ അത് പി എസ് ജിക്ക് ഒപ്പം തന്നെയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version