Picsart 23 05 12 15 57 37 358

മെസ്സി നാളെ കളിക്കും

സൗദി അറേബ്യയിലേക്ക് അനധികൃതമായി യാത്ര പോയതിന് ക്ലബ്ബ് ഏർപ്പെടുത്തിയ സസ്‌പെൻഷൻ കഴിഞ്ഞ് ലയണൽ മെസ്സി വീണ്ടും കളത്തിൽ ഇറങ്ങുന്നു. നാളെ അജാസിയാക്ക് എതിരായ ലീഗ് മത്സരത്തിൽ മെസ്സി കളിക്കും. വിലക്ക് കാരണം കഴിഞ്ഞ ആഴ്ച നടന്ന ട്രോയിസിന് എതിരായ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. ഒരാഴ്ച മെസ്സി പരിശീലനത്തിൽ നിന്നും മാറിനിന്നിരുന്നു.

മെസ്സി പിന്നീട് ക്ലബിനോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തിയ ശേഷം തിങ്കളാഴ്ച പരിശീലനം പുനരാരംഭിക്കുക ആയിരുന്നു. ഇനി ഏഴ് പോയിന്റും കൂടി മതി പി എസ് ജിക്ക് ലീഗ് കിരീടത്തിൽ എത്താൻ. മെസ്സിയുടെ തിരിച്ചുവരവ് എളുപ്പമത്തിൽ പി എസ് ജിയെ കിരീടത്തിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ സീസൺ കഴിഞ്ഞാൽ ഫ്രാൻസ് വിടാൻ ഒരുങ്ങുകയാണ് മെസ്സി ഇപ്പോൾ.

Exit mobile version