Site icon Fanport

മെസ്സിയാണ് ലോകത്തെ മികച്ച താരം എന്ന് ഗ്രീസ്മൻ, അല്ല എംബപ്പെ ആണെന്ന് ചൗമേനി

ഇന്നലെ ഫ്രാൻസിന്റെ സെമി ഫൈനൽ പോരാട്ടം കഴിഞ്ഞ ശേഷം ഫൈനലിൽ അർജന്റീനയെ നേരിടുന്നതിനെ കുറിച്ച് ഗ്രീസ്മൻ സംസാരിച്ചു. മുമ്പ് മെസ്സിക്ക് ഒപ്പം കളിച്ചിട്ടുള്ള ഗ്രീസ്മൻ മെസ്സി ആണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്നും അദ്ദേഹത്തെ നേരിടാൻ ഫ്രാൻസ് തയ്യാറാകേണ്ടതുണ്ട് എന്നും പറഞ്ഞിരുന്നു. എന്നാൽ ഗ്രീസ്മന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നില്ല എന്ന് യുവ മിഡ്ഫീൽഡർ ചൗമേനി പറഞ്ഞു.

മെസ്സി 22 12 15 12 49 57 479

എന്നെ സംബന്ധിച്ചെടുത്തോളം എംബാപ്പെയാണ് ലോകത്തെ ഏറ്റവും മികച്ച താരം. അത് ഫൈനലിൽ എംബാപ്പെ തെളിയിക്കും എന്നും ചൗമേനി പറഞ്ഞു. അർജന്റീന മികച്ച ടീം ആണ്. മെസ്സി ഉണ്ട് എന്നത് അവരെ ശക്തരാക്കുന്നും ഉണ്ട്. എന്നാൽ മെസ്സി മാത്രമല്ല മെസ്സിക്ക് ഒപ്പം പത്ത് താരങ്ങൾ കൂടെ കളത്തിൽ ഉണ്ടാകും എന്നും ചൗമേനി ഓർമ്മിപ്പിച്ചു.

ഞായറാഴ്ച ആണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്‌. കിരീടം നേടിയാൽ 1962ന് ശേഷം ലോക കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഫ്രാൻസ് മാറും.

Exit mobile version