Site icon Fanport

“താനാണ് ലോകത്തെ മികച്ചത് എന്ന് തെളിയിച്ച് മെസ്സിക്ക് മടുക്കുന്നില്ല” – സുവാരസ്

ലയണൽ മെസ്സിയുടെ പ്രകടനത്തെ പ്രശംസിച്ച് ലൂയിസ് സുവാരസ്. ഇന്നലെ ക്രൊയേഷ്യക്ക് എതിരായ മത്സരത്തിൽ മെസ്സി നടത്തിയ പ്രകടനത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി വഴിയാണ് സുവാരസ് മെസ്സിയെ കുറിച്ച് സംസാരിച്ചത്.

മെസ്സിക്ക് താനാണ് ഈ ലോകത്തെ മികച്ച താരം എന്ന് തെളിയിച്ച് മടുക്കുന്നില്ല എന്ന് സുവാരസ് കുറിച്ചു. മെസ്സി ഫുട്ബോൾ ലോകത്തിന് നൽകുന്ന കാര്യങ്ങൾക്ക് എല്ലാവരും മെസ്സിയെ എഴുന്നേറ്റു നിന്ന് അഭിനന്ദിക്കേണ്ടതുണ്ട് എന്നും സുവാരസ് കുറിച്ചു.

മെസ്സി ക്രൊയേഷ്യക്ക് എതിരെ ഒരു ഗോളും ഒരു അസിസ്റ്റും ഇന്നലെ സമ്മാനിച്ചിരുന്നു. മുമ്പ് ഏറെക്കാലം മെസ്സൊയും സുവാരസും ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചിരുന്നു.

20221214 035321

Exit mobile version