Picsart 24 01 31 23 20 49 901

മെസ്സി റൊണാൾഡോ പോരാട്ടമില്ല, റൊണാൾഡോ ഇന്റർ മയാമിക്ക് എതിരെ കളിക്കില്ല

ഫുട്ബോൾ ആരാധകർ സ്വപ്നം കണ്ട റൊണാൾഡോ മെസ്സി പോരാട്ടം നടക്കില്ല. ഇൻ്റർ മിയാമിക്കെതിരായ അൽ നാസറിൻ്റെ പോരാട്ടത്തിൽ റൊണാൾഡോ കളിക്കില്ല. പോർച്ചുഗീസ് സൂപ്പർ താരം പരിക്ക് കാരണം കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. നാളെ രാത്രി 11.30നാണ് ഇന്റർ മയാമിയും അൽ നസറും തമ്മിലുള്ള മത്സരം നടക്കേണ്ടത്.

അൽ നാസറിൻ്റെ ചൈന പര്യടനത്തിന് മുമ്പ് ആണ് റൊണാൾഡോയ്ക്ക് പരിക്കേറ്റത്. ആ പരിക്ക് ചൈനയിലെ ആരാധകർക്ക് വലിയ നിരാശ നൽകിയിരുന്നു. എങ്കിലും ഇന്റർ മയാമിക്ക് എതിരായ മത്സരത്തിന് മുമ്പ് റൊണാൾഡോ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ആരാധകർ കരുതി. ഇതോടെ റൊണാൾഡോ ഇല്ലാതെയുള്ള അൽ നസറിനെ ആകും മയാമി നേരിടുക. സൗദിയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്റർ മയാമി 3-4 എന്ന സ്കോറിന് അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു.

Exit mobile version