Site icon Fanport

മെസ്സി പറഞ്ഞ മികച്ച ഫുട്ബോളർമാരിൽ റൊണാൾഡോ ഇല്ല, കാരണമിത്

ലയണൽ മെസ്സി ഇന്ന് ഒരു റേഡിയോ ചാനലിന് നൽകിയ ഇന്റർവ്യൂ ശ്രദ്ധേയമായി. ഇന്റർവ്യൂവിൽ മെസ്സിയോട് ഈ ലോകത്ത് ഇപ്പോൾ ഉള്ള ഫുട്ബോളർമാരിൽ മെസ്സി കരുതുന്ന മികച്ച താരങ്ങൾ ആരൊക്കെ ആണെന്ന് എന്നായിരുന്നു ചോദ്യം. മെസ്സിയെ ഒഴിവാക്കി മറ്റു പേരുകൾ പറയാൻ ആയിരുന്നു മെസ്സിയോട് ചോദിച്ചത്. മെസ്സി പറഞ്ഞ പേരുകൾ ഇതായിരുന്നു. സുവാരസ്, നെയ്മർ, എമ്പപ്പെ, അഗ്വേറോ എന്നീ പേരുകൾ ആയിരുന്നു.

മെസ്സി പറഞ്ഞ പേരുകളിൽ റൊണാൾഡോ ഇല്ലാത്തത് അത്ഭുതപ്പെടുത്തി എങ്കിലും എന്തു കൊണ്ടാണ് റൊണാൾഡോയുടെ പേര് പറയാത്തത് എന്ന് മെസ്സി വ്യക്തമാക്കി. എന്റേ പേര് ഒഴിവാക്കുന്നതിനൊപ്പം താൻ റൊണാൾഡോയേയും ഒഴിവാക്കുന്നു എന്നായിരുന്നു മെസ്സി പറഞ്ഞത്. താനും റൊണാൾഡോയും ഒരു പോലെ മികച്ചതാണ് എന്ന് പറയാതെ പറയുകയായിരുന്നു മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ ലാലിഗയിലേക്ക് തിരിച്ചുവരണമെന്നും ഇന്റവ്യൂവിൽ മെസ്സി പറഞ്ഞു.

Exit mobile version