Picsart 22 12 25 21 11 42 479

മെസ്സി ജനുവരി ആദ്യം തന്നെ പി എസ് ജിക്ക് ഒപ്പം എത്തും

ലോകകപ്പ് കഴിഞ്ഞ് വിശ്രമത്തിൽ ഉള്ള മെസ്സി അടുത്ത ആഴ്ച പി എസ് ജിക്ക് ഒപ്പം ചേരും എന്ന് പരിശീലകൻ ഗാൽറ്റിയർ എത്തിച്ചു. ജനുവരി 2നോ ജനുവരി 3നോ മെസ്സി മടങ്ങി എത്തും എന്നാണ് കോച്ച് അറിയിച്ചത്. ജനുവരി 7ന് നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ആകും മെസ്സി ഇനി ഇറങ്ങുക എന്നാണ് സൂചന.

സ്ട്രാസ്ബർഗിനെതിരായ പി എസ് ജിയുടെ നാളെ രാത്രി നടക്കുന്ന ലീഗ് 1 മത്സരത്തിൽ മെസ്സി ഉണ്ടാകില്ല. എംബപ്പെയും നെയ്മറും ആ മത്സരത്തിന് കളത്തിൽ ഉണ്ടാകും. നെയ്മർ അവസാന രണ്ട് ദിവസമായി പി എസ് ജിക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ട്. എംബപ്പെ ഒരാഴ്ച ആയി ടീമിനൊപ്പം ഉണ്ട്. നാളെ എംബപ്പെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ലോകകല്ല് ഫൈനൽ കളിച്ച പശ്ചാത്തലത്തിൽ ആണ് മെസ്സിക്ക് പത്ത് ദിവസത്തെ അധിക വിശ്രമം ക്ലബ് അനുവദിച്ചത്. ഫ്രാൻസിനെതിരായ ഫൈനലിലെ വിജയത്തോടെ മെസ്സി തന്റെ ലോകകപ്പ് എന്ന സ്വപനം പൂർത്തിയാക്കിയിരുന്നു. ഏഴ് ഗോളുകൾ നേടിയ പിഎസ്ജി താരം ടൂർണമെന്റിലെ മികച്ച താരമായും മാറിയിരുന്നു.

Exit mobile version