Site icon Fanport

മെസ്സി ഇല്ലാതെ ഇറങ്ങിയ പി എസ് ജി വിജയിച്ചു, കിരീടത്തിന് ഇനി 7 പോയിന്റ് കൂടെ

ലീഗ് 1 മത്സരത്തിൽ ട്രോയിസിനെതിരെ 3-1 ന് വിജയിച്ച് പിഎസ്ജി കിരീടത്തിലേക്ക് അടുത്തു. ക്ലബിന്റെ സസ്പെൻഷൻ കാരണം മെസ്സി ഇല്ലാതെ ആയിരുന്നു ഇന്ന് പി എസ് ജി ഇറങ്ങിയത്. തുടക്കം മുതൽ തന്നെ ഇന്ന് കളി പി എസ് ജിയുടെ നിയന്ത്രണത്തിലായിരുന്നു. എട്ടാം മിനിറ്റിൽ സ്റ്റാർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ ഗോളിൽ പി എസ് ജി ലീഡ് നേടി. രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ വിറ്റിനയുടെ ഗോളിൽ ലീഡ് ഇരട്ടിയാക്കി.

പി എസ് ജി 23 05 08 02 30 03 344

83-ാം മിനിറ്റിൽ ചാവലറിനിലൂടെ ട്രോയ്‌സിന് ഒരു ഗോൾ തിരിച്ചടിക്കാൻ സാധിച്ചു, എന്നാൽ 86-ാം മിനിറ്റിൽ പിഎസ്ജിയുടെ റൂയിസിന്റെ ഗോൾ പി എസ് ജിയുടെ വിജയൻ ഉറപ്പിച്ചു. ഈ വിജയത്തോടെ, PSG 34 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി ലീഗ് 1 പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ 6 പോയിന്റ് മുന്നിലെത്തി. പി എസ് ജിക്ക് കിരീടം നേടാൻ അവരുടെ ശേഷിക്കുന്ന 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുകൾ മാത്രമേ ആവശ്യമുള്ളൂ.

Exit mobile version