Picsart 22 12 25 21 11 53 985

മെസ്സി പി എസ് ജിയിൽ തന്നെ തുടരും, കരാർ ഉടൻ പുതുക്കും

ലയണൽ മെസ്സി പാരീസിൽ തന്നെ തുടരാൻ തീരുമാനിച്ചു കഴിഞ്ഞു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയും പി എസ് ജിയും തമ്മിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ വാക്കാൽ ധാരണ ആയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഇനി എത്രകാലം തുടരും വേതനം എങ്ങനെ ആകും എന്നുള്ള ചർച്ചകൾ മാത്രമേ ഉള്ളൂ എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ പി എസ് ജിയുൽ ഒരു വർഷത്തെ കരാർ മെസ്സിക്ക് നീട്ടാൻ ആകും. അതിനുള്ള വ്യവസ്ഥ മെസ്സിയുടെ കരാറിൽ ഉണ്ട്.

ലോകകപ്പ് നേടിയ മെസ്സി ഇനി അടുത്തതായി ലക്ഷ്യമിടുന്നത് പി എസ് ജിക്ക് ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടമാണ്. രണ്ട് വർഷത്തേക്ക് മെസ്സിയുടെ കരാർ നീട്ടാനാണ് പി എസ് ജി ആഗ്രഹിക്കുന്നത്. മെസ്സി ഈ സീസണിൽ പി എസ് ജിക്ക് വേണ്ടിയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സലോണ ശ്രമിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകൾ കാണുന്നില്ല.

Exit mobile version