Picsart 22 12 04 02 03 56 349

“മെസ്സി പിഎസ്ജിയിൽ പൂർണ സന്തോഷവാനാണ്, അത് ദേശിയ ടീമിലും പ്രതിഫലിക്കുന്നുണ്ട്”

ലോകകപ്പ് ഇടവേളക്ക് ശേഷം ലയണൽ മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കാൻ പിഎസ്ജി. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിടെ നാസർ അൽ ഖലിഫിയാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. എംഎൽഎസിൽ നിന്നും താരത്തിന് വേണ്ടി ഓഫറുകൾ വന്നേക്കും എന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് തൽക്കാലം മെസ്സി യൂറോപ്പ് വിട്ടേക്കില്ല എന്ന് ഖലീഫി വെളിപ്പെടുത്തുന്നത്.

“അദ്ദേഹം പിഎസ്ജിയിൽ പൂർണ സന്തോഷവാനാണ്. അത് ദേശിയ ടീമിലും പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹം ക്ലബ്ബിൽ മികച്ചൊരു സീസണിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പിഎസ്ജിയിലും അർജന്റീനയിലും ഗോളുകളും അസിസ്റ്റുകളും നേടിക്കൊണ്ടിരിക്കുന്നു.” അദ്ദേഹം തുടർന്നു, “ലോകകപ്പിന് ശേഷം കരാർ ചർച്ചകൾക്ക് വേണ്ടി കാണാമെന്ന് തങ്ങൾ ധാരണയിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ ഭാഗത്തു നിന്നും ക്ലബ്ബിനും ഈ കാര്യത്തിൽ സന്തോഷം മാത്രമേ ഉള്ളൂ”. താരത്തിന്റെ നിലവിലെ കരാറിൽ ഒരു വർഷത്തേക്ക് കൂടി ടീമിൽ തുടരാനുള്ള സാധ്യത ചേർത്തിട്ടുണ്ട്. എന്നാൽ ഇത് പ്രാപല്യത്തിൽ വരണമെങ്കിൽ മെസ്സി തന്നെ വിചാരിക്കണം.

Exit mobile version