Picsart 23 04 09 11 41 34 635

ഹാളണ്ട് റൊണാൾഡോയുടെയും മെസ്സിയുടെയും ലെവൽ ആണെന്ന് പെപ്

ശനിയാഴ്ച സതാംപ്ടണ് എതിരെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് കളത്തിലേക്ക് തിരികെ എത്തിയ ഹാളണ്ടിനെ പ്രശംസിച്ച് പെപ് ഗ്വാർഡിയോള. ഗോൾ കണ്ടെത്തുന്ന കാര്യത്തിൽ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നിലവാരത്തിലാണ് എർലിംഗ് ഹാലൻഡ് എന്ന് മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗ്വാർഡിയോള പറഞ്ഞു. ഈ സീസണിൽ 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ ഹാളണ്ട് നേടിയിട്ടുണ്ട്. ഈ സീസണിൽ ആകെ ഹാലാൻഡ് ഇപ്പോൾ 44 തവണ വല കണ്ടെത്തി.

ഗോളടിക്കാർ എന്ന നിലയിൽ ഞങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ , ലയണൽ മെസ്സി എന്നിവരോടൊപ്പം അവിശ്വസനീയമായ രണ്ട് ദശാബ്ദങ്ങൾ ജീവിച്ചു, ഇപ്പോൾ ഹാളണ്ടും അവരുടെ ലെവലിൽ ആണ്. അവൻ ധാരാളം ഗോളുകൾ നേടുന്നു. പെപ് ഗ്വാർഡിയോള പറഞ്ഞു. പരിക്ക് കഴിഞ്ഞ് 65 മിനിറ്റ് കളിക്കാൻ അവന് കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, അദ്ദേഹം ഞങ്ങളെ വീണ്ടും സഹായിച്ചു. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു.

Exit mobile version