മെസ്സിക്ക് മുന്നിൽ ഇനി പെലെ മാത്രം

രണ്ട് ദിവസം മുമ്പ് റയൽ ബെറ്റിസിനെതിരെ സബ്ബായി എത്തി ഇരട്ട ഗോൾ നേടിയ മെസ്സി ഒരു നേട്ടത്തിൽ എത്തി. ഒരൊറ്റ ക്ലബിനായ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കാണ് മെസ്സി എത്തിയത്. ജർമ്മൻ ഇതിഹാസം ജെറാഡ് മുള്ളറെയാണ് മെസ്സി മറികടന്നത്. ബെറ്റിസിനെതിരായി നേടിയ ഗോളുകളോടെ മെസ്സി ബാഴ്സലോണക്കായി നേടിയ ഗോളുകളുടെ എണ്ണം 566 ആയി.

ബയേൺ മ്യൂണിച്ചിനായി 565 ഗോളുകൾ നേടിയ മുള്ളറെയാണ് മെസ്സി രണ്ടാം സ്ഥാനത്ത് എത്താൻ മറികടന്നത്. മെസ്സിക്ക് മുന്നിൽ ഇനി ബ്രസീലിയൻ ഇതിഹാസം പെലെ മാത്രമെ ഉള്ളൂ. സാന്റോസിനായി പെലെ 643 ഗോളുകൾ നേടിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇതും മെസ്സി മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലബുകൾക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർ;

പെലെ – സാന്റോസ് – 643
മെസ്സി – ബാഴ്സലോണ – 566
മുള്ളർ – ബയേൺ – 565
ഉസിബിയോ – ബെൻഫിക – 473
ക്രിസ്റ്റ്യാനോ – റയൽ മാഡ്രിഡ് – 450
റഷ് – ലിവർപൂൾ – 349

Exit mobile version