സാക്ഷാൽ റൊണാൾഡോയേയും മറികടന്ന് മെസ്സി

ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കായുള്ള ഗോൾ സ്കോറിംഗ് റെക്കോർഡിൽ ബ്രസീലിന്റെ ഇതിഹാസ സ്ട്രൈക്കർ സാക്ഷാൽ റൊണാൾഡോയെയും മെസ്സി മറികടന്നു‌. ഇന്ന് നടന്ന ഹെയ്തിക്കെതിരായ സൗഹൃദ മത്സരത്തിൽ നേടിയ ഹാട്രിക്കോടെയാണ് മെസ്സി റൊണാൾഡോയെ മറികടന്നത്. റൊണാൾഡോ 62 ഗോളുകളാണ് ബ്രസീലിന്റെ ജേഴ്സിയിൽ നേടിയിരുന്നത്.

മെസ്സിയുടെ ഇന്നത്തെ ഹാട്രിക്കോടെ മെസ്സിക്ക് 64 ഗോളുകളായി. ലാറ്റിനമേരിക്കയിൽ ഇനി മെസ്സിക്ക് മുന്നിൽ പെലെ മാത്രമെ ഉള്ളൂ. 77 ഗോളുകളാണ് പെലെ രാജ്യാന്തര മത്സരങ്ങളിൽ നേടിയുട്ടുള്ളത്. 124 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ 64 ഗോളുകൾ. ഇന്നത്തെ മത്സരത്തോടെ അർജന്റീനയുടെ 100 ഗോളുകളിൽ പങ്കെന്ന നേട്ടത്തിലും മെസ്സി എത്തി. 64 ഗോളുകളും 38 അസിസ്റ്റുമായാണ് മെസ്സി ഈ നേട്ടത്തിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സിക്ക് ഹാട്രിക്ക്, അർജന്റീനയുടെ ലോകകപ്പ് ഒരുക്കങ്ങൾക്ക് വെടിക്കെട്ട് തുടക്കം
Next articleഇന്ത്യന്‍ പര്യടനം ഓസ്ട്രേലിയന്‍ എ ടീമുകളെ മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവര്‍ നയിക്കും