Site icon Fanport

മെസ്സിയെ കളിയാക്കി, നെയ്മറിന് അർജന്റീനയിൽ നിന്നും പൊങ്കാല

പൊങ്കാല ഇടുക എന്നത് മലയാളികൾക്ക് മാത്രം അറിയുന്ന പരുപാടിയല്ല. അങ്ങ അർജന്റീനയിലും ഈ കലാപരുപാടി ഉണ്ട്. രണ്ട് ദിവസം മുമ്പ് മെസ്സി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ നെയ്മറിന്റെ നെഞ്ചത്തെ പൊങ്കാല ആയി മാറിയിരിക്കുന്നത്. മെസ്സി തന്റെ ഇൻസ്റ്റാ ഗ്രാമിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ആ ഫോട്ടോയ്ക്ക് ഇടയിൽ തമാശയായി ‘Ugly’ എന്നൊരു കമന്റ് ചെയ്യുകയേ നെയ്മർ ചെയ്തുള്ളൂ.

മെസ്സിയുടെ ടീം മേറ്റ്സും മറ്റു ഫുട്ബോൾ ലോകത്തെ പ്രമുഖരും ഈ തമാശ തമാശയായി കണ്ടു എങ്കിലും പിന്നീട് കളി കാര്യമായി. അർജന്റീനയിൽ നിന്നുള്ള മെസ്സി ആരാധകർക്ക് നെയ്മറിന്റെ കമന്റ് തീരെ‌ ദഹിച്ചില്ല. അവർ നെയ്മറിനെതിരെ തിരിഞ്ഞു. നെയ്മർ ആണ് ‘Ugly’ എന്ന് പറഞ്ഞു തുടങ്ങിയ വിമർശനങ്ങൾ പിന്നീട് എല്ലാ അതിരും കടന്നു പോയി. ബാഴ്സലോണ ആരാധകരും നെയ്മറിനെ തെറി പറയുന്നതിൽ ഒപ്പം കൂടി.

പോസ്റ്റ് വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും നെയ്മറിന്റെ മേലെ ഉള്ള പൊങ്കാല അവസാനിച്ചിട്ടില്ല.

Exit mobile version