Picsart 23 08 27 09 03 10 333

എം എൽ എസ് അരങ്ങേറ്റത്തിലും മെസ്സിക്ക് ഗോൾ, ഇന്റർ മയാമി ജയം തുടരുന്നു

ഇന്റർ മയാമിയും മെസ്സിയും വിജയത്തിൽ കുറഞ്ഞ ഒന്നിനും ഇല്ല. ഇന്ന് എം എൽ എസിൽ അരങ്ങേറ്റം കുറിച്ച് മെസ്സി തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോഅൽ കണ്ടെത്തി. ന്യൂയോർക്ക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ഇന്റർ മയാമിക്ക് ആയി‌. മെസ്സിക്ക് ന്നത്തെ ഗോളോടെ മയാനി കരിയറിൽ 9 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ആയി.

മത്സരത്തിന്റെ 37ആം മിനുട്ടിൽ പരാഗ്വേ മിഡ്ഫീൽഡർ ഡിയേഗോ ഗോമസ് ആണ് ഇന്റർ മയാമിക്ക് ഇന്ന് ലീഡ് നൽകിയത്‌. താരത്തിന്റെ മയാമിക്ക് ആയുള്ള ആദ്യ ഗോളായിരുന്നു ഇത്‌. മത്സരത്തിന്റെ 89ആം മിനുട്ടിൽ ക്രെമാസ്ചിയുടെ പാസിൽ നിന്ന് മെസ്സി തന്റെ ഗോൾ കണ്ടെത്തി വിജയവും ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മാത്രമായിരുന്നു മെസ്സി കളത്തിൽ ഇറങ്ങിയത്.

ഈ ജയത്തോടെ മയാമി അവസാന സ്ഥാനത്ത് നിന്ന് ഒരുപടി മുന്നോട്ട് കയറി. 23 മത്സരങ്ങളിൽ നിന്ന് 21 പോയിന്റ് ആണ് ഇന്റർ മയാമിക്ക് ഉള്ളത്.

Exit mobile version