Site icon Fanport

മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് വൻ തോൽവി

ലയണൽ മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമി തളരുകയാണ്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളും ഏതാണ്ട് അസ്തമിച്ചു. ഇന്ന് നിർണായകമായ മത്സരത്തിൽ ഇന്റർ മയാമി ചികാഗോ ഫയറിനെ ആണ് നേരിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ചികാഗോയുടെ വിജയം. മെസ്സി ഇല്ലാത്ത അവസാന ആറ് മത്സരത്തിലും മയാമിക്ക് ജയിക്കാൻ ആയിട്ടില്ല.

മെസ്സി 23 08 16 06 41 32 914

ഇനി ഇന്റർ നാഷണൽ ബ്രേക്കിനു ശേഷം മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഇന്റർ മയാമിക്ക് ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ഈ സീസണിൽ ബാക്കിയുള്ളൂ. ഇപ്പോൾ 33 പോയിന്റുമായി 14ആം സ്ഥാനത്താണ് മയാമി ഉള്ളത്. പ്ലേ ഓഫ് പൊസിഷനിൽ നിന്ന് 5 പോയിന്റ് പിറകിലാണ് മയാമി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാലും ബാക്കി ടീമുകളുടെ ഫലം അപേക്ഷിച്ചാകും മയാമിയുടെ പ്ലേ ഓഫ് സാധ്യത. പ്ലേ ഓഫിൽ എത്തിയില്ല എങ്കിൽ മെസ്സിയെ ഇനി ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ കൂടെയെ കാണാൻ ആകൂ എന്ന് ചുരുക്കം.

Exit mobile version