Picsart 23 01 01 11 41 27 526

ഗോളിൽ എംബപ്പെ മുന്നിൽ, അസിസ്റ്റിൽ മെസ്സിയും

2022ൽ ഫുട്ബോൾ സീസണിൽ ഏറ്റവും തിളങ്ങിയത് പി എസ്‌ ജി താരങ്ങൾ തന്നെ. 2022 വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് പി എസ്‌ ജിയുടെ യുവ സ്ട്രൈക്കർ എംബപ്പെ ആണ്. പി എസ്‌ ജിക്കുൻ ഫ്രാൻസിനുമായി എംബപ്പെ 2022ൽ ആകെ 56 ഗോളുകൾ ആണ് നേടിയത്. ഹാളണ്ട് ആണ് ഗോളടിയിൽ രണ്ടാമത്. ഹാളണ്ട് 46 ഗോളുകൾ ആണ് നേടിയത്. 42 ഗോളുമായി ലെവൻഡോസ്കി ആണ് മൂന്നാമത്.

അസിസ്റ്റിലും പി എസ്‌ ജി ആണ് മുന്നിൽ. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയത് ലയണൽ മെസ്സി ആണ്. 30 അസിസ്റ്റുകൾ ആണ് ലയണൽ മെസ്സി 2022ൽ നൽകിയത്. 28 അസിസ്റ്റുകൾ നൽകിയ കെവിൻ ഡു ബ്രുയിനെ ആണ് അസിസ്റ്റിൽ രണ്ടാമത്. 23 അസിസ്റ്റ് നൽകി നെയ്മർ, 21 അസിസ്റ്റ് ഉള്ള എംബപ്പെ എന്നിവർ ആണ് പിറകിൽ.

ഗോൾ ഇൻ 2022:

എംബപ്പെ – 56
ഹാളണ്ട് – 46
ലെവൻഡോസ്കി – 42
എങ്കുങ്കു – 37

അസിസ്റ്റ് ഇൻ 2022:

മെസ്സി – 30
ഡി ബ്രുയിൻ – 28
നെയ്മർ – 23
എംബപ്പെ – 21

Exit mobile version