Site icon Fanport

നിരാശ നൽകി മെസ്സിയും എംബാപ്പെയും, പി എസ് ജിക്ക് വീണ്ടും പരാജയം

മെസ്സിയും എംബപ്പെയും ഇറങ്ങിയിട്ടും ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയം. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ലിയോണിനോടാണ് പി എസ് ജി തോറ്റത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. കഴിഞ്ഞ മത്സരത്തിൽ പി എസ് ജി റെന്നെയോടും പരാജയപ്പെട്ടിരുന്നു. അവസാന നാലു മത്സരങ്ങളിൽ മൂന്നിലും പി എസ് ജി പരാജയപ്പെട്ടു. ഇന്ന് ആദ്യ പകുതിയിൽ ലിയോൺ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് കൊണ്ട് പി എസ് ജിയുടെ പരാജയ ഭാരം കുറഞ്ഞു.

മെസ്സി 23 04 03 02 19 37 964

ആദ്യ പകുതിയിൽ കിട്ടിയ പെനാൾട്ടി ലകാസെറ്റെ ആയിരുന്നു എടുത്തത്. എന്നാൽ ലിയോൺ സ്ട്രൈക്കറുടെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തു പോയി. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ യുവതാരം ബാർകോള ലിയോണായി വിജയ ഗോൾ നേടി. ഇന്നു പരാജയപ്പെട്ടു എങ്കിലും പി എസ് ജി ഇപ്പോഴും ലീഗിൽ ഒന്നാമത് തുടരുന്നു. 29 മത്സരങ്ങളിൽ നിന്ന് അവർക്ക് 66 പോയിന്റ് ഉണ്ട്. ലിയോൺ 44 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു‌

Exit mobile version