മെസ്സി ഇറങ്ങേണ്ടി വന്നില്ല ഇറ്റലി വീഴാൻ

മെസ്സിയെയും അഗ്വേറോയേയും ബെഞ്ചിൽ ഇരുത്തിയിട്ടും ഇറ്റലിക്കെതിരെ അർജന്റീനയ്ക്ക് ഏകപക്ഷീയ വിജയം. ഇന്ന് ഇംഗ്ലണ്ടിൽ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. ബുഫൺ എന്ന ഗോൾകീപ്പറുടെ മികവ് ഇല്ലായിരുന്നു എങ്കിൽ ഇതിലും വലിയ പരാജയം രണ്ടാം നിര അർജന്റീമൻ ടീമിനോട് അസൂറിപട ഏറ്റുവാങ്ങേണ്ടി വന്നേനെ.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. 75ആം മിനുട്ടിൽ എവെർ ബനേഗയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 85ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം ലാൻസിനി രണ്ടാം ഗോളും നേടി. ലാൻസിനിയുടെ അർജന്റീനയ്ക്കു വേണ്ടിയുള്ള ആദ്യ ഗോളാണിത്.

28ആം തീയതി സ്പെയിനുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ പരിശീലകന്റെ കീഴിൽ ഓസ്ട്രേലിയയ്ക്ക് പരാജയത്തോടെ തുടക്കം
Next articleസ്പെയിൻ ജർമ്മനി പോരാട്ടം സമനിലയിൽ