“മെസ്സി മികച്ചവൻ, പക്ഷെ ദൈവമല്ല”

ബാഴ്‌സലോണ താരം മെസ്സി മികച്ച ഫുട്ബോൾ താരമാണെങ്കിൽ ദൈവമല്ലെന്ന് പോപ്പ് ഫ്രാൻസിസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ദൈവമാണോ എന്ന ചോദ്യത്തിന് പോപ്പ് മറുപടി പറഞ്ഞത്.  ഒരു ഫുട്ബോൾ ആരാധകൻ കൂടിയായ പോപ്പ് മെസ്സിയുടെ ജന്മദേശമായ അർജന്റീനയിൽ നിന്നാണ്. ബ്യൂണസ് ഐറിസിൽ ജനിച്ച പോപ്പ് അർജന്റീന ക്ലബായ സാൻ ലോറെൻസോയുടെ ആരാധകനാണ്.

അഞ്ചു തവണ ബലോൺ ഡി ഓർ ജേതാവായ മെസ്സി 41 ഗോളുകളുമായി ഈ സീസണിൽ മികച്ച ഫോമിലാണ്. ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള മെസ്സി ലോകം കണ്ട മികച്ച താരമായാണ് അറിയപ്പെടുന്നത്. പലരും മെസ്സിയെ ഫുട്ബോൾ ദൈവം എന്നും വിശേഷിപ്പിക്കാറുണ്ട്.  എന്നാൽ മെസ്സിയെ ദൈവമെന്ന് താൻ വിശേഷിപ്പിക്കില്ലെന്നും മെസ്സി ദൈവമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പോപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്പാനിയോളിനെ ബാഴ്‌സലോണ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ രണ്ടു ഗോളുകളും നേടിയത് മെസ്സിയായിരുന്നു.

Exit mobile version