Picsart 24 03 11 11 06 53 261

മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് സീസണിലെ ആദ്യ പരാജയം

ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് സീസണിലെ ആദ്യ പരാജയം. ഇന്ന് മേജർ ലീഗ് സോക്കറിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് മോണ്ട്റിയലിനെ നേരിട്ട ഇന്റർ മയാമി 2-3ന്റെ പരാജയമാണ് നേരിട്ടത്. മെസ്സി പരിക്ക് കാരണമായിരുന്നു ഇന്ന് കളിക്കാതിരുന്നത്.

ഇന്ന് 13ആം മിനുട്ടിൽ ആൽവരസിലൂടെ മോണ്ട്റിയൽ ആണ് ആദ്യ ലീഡ് എടുത്തത്. ശക്തമായി തിരിച്ചടിച്ച ഇന്റർ മയാമി 71ആം മിനുട്ടിൽ കാമ്പാനയിലൂടെ സമനില നേടി. ഈ സമനില അധികനേരം നീണ്ടു നിന്നില്ല. 75ആം മിനുട്ടിൽ കൊകാരോയിലൂടെ വീണ്ടും സന്ദർശകർ ലീഡ് എടുത്തു. പിന്നാലെ സുനുസി കൂടെ ഗോൾ നേടിയതോടെ മോണ്ട്റിയൽ 3-1ന് മുന്നിൽ എത്തി.

ജോർദി ആൽബ ഒരു ഗോൾ മടക്കി എങ്കിലും ഇന്റർ മയാമിക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇപ്പോഴും ഇന്റർ മയാമി ഒന്നാമത് നിൽക്കുന്നു‌ മോണ്ട്റിയലിനും 7 പോയിന്റാണ് ഉള്ളത്.

Exit mobile version