Picsart 23 10 08 10 31 21 704

മെസ്സി ഇറങ്ങിയിട്ടും ഇന്റർ മയാമിക്ക് പരാജയം, പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു

ലയണൽ മെസ്സി ഇറങ്ങിയിട്ടും ഇന്റർ മയാമിക്ക് വിജയിക്കാൻ ആയില്ല. അവർ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സിൻസിനാറ്റിയോട് ആണ് പരാജയപ്പെട്ടത്‌. മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയം. 78ആം മിനുട്ടിൽ ബാരിയൽ ആണ് എവേ ടീമിന്റെ വിജയ ഗോൾ നേടിയത്‌. അവസാന മത്സരങ്ങളിൽ ഒന്നും കളിക്കാതിരുന്ന മെസ്സി ഇന്ന് സബ്ബായി എത്തി എങ്കിലും മെസ്സിക്കും ടീമിനെ രക്ഷിക്കാൻ ആയില്ല.

മെസ്സി കളിച്ച 13 മത്സരങ്ങളിൽ ആകെ ഒരു മത്സരമാണ് ഇന്റർ മയാമി പരാജയപ്പെട്ടത്‌. ഇന്നത്തെ പരാജയത്തോടെ ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു‌. ഇനി ഇന്റർ മയാമിക്ക് രണ്ട് മത്സരങ്ങൾ കൂടെ ബാക്കി ഉണ്ട് എങ്കിലും അത് രണ്ടു വിജയിച്ചാലും അവർ ആദ്യ 9 സ്ഥാനങ്ങളിൽ എത്തില്ല. ഇതിനർത്ഥം ഈ സീസണിൽ ഇനി 2 മത്സരങ്ങൾ കൂടെയെ മെസ്സിക്ക് ഉള്ളൂ എന്നാണ്‌. ഇനി അടുത്ത ഫെബ്രുവരിയിൽ മാത്രമെ ഇന്റർ മയാമിക്ക് മത്സരം ഉണ്ടാകൂ‌.

15 ടീമുകൾ ഉള്ള സോണിൽ 33 പോയിന്റുമായി മെസ്സിയുടെ ടീം 14ആം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്‌

Exit mobile version