Picsart 24 04 11 10 47 34 686

ചാമ്പ്യൻസ് കപ്പിൽ നിന്ന് മെസ്സിയും ഇന്റർ മയാമിയും പുറത്ത്

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നിന്ന് ലയണൽ മെസ്സിയുടെ ഇന്റർ മയാമി പുറത്ത്. ഇന്ന് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ മോണ്ടെറിയെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടായിട്ടും ഇന്റർ മയാമിയുടെ പ്രകടനങ്ങൾ മെച്ചപ്പെട്ടില്ല. അഗ്രിഗേറ്റ് സ്കോർ ആയി 5-3നാണ് മോണ്ടെറി ജയിച്ചത്.

31ആം മിനുട്ടിൽ വാസ്കസിലൂടെ ആയിരുന്നു മയാമി വലയിൽ പതിച്ച ആദ്യ ഗോൾ. 58ആം മിനുട്ടിൽ ബെർറ്റരമെ മോണ്ടെറിയുടെ ലീഡ് ഇരട്ടിയാക്കി. 64ആം മിനുട്ടിൽ ഗല്ലാർഡോ കൂടെ ഗോൾ നേടിയതോടെ ലീഡ് 3-0 എന്നായി.

78ആം മിനുട്ടിൽ ജോർദി ആൽബ ചുവപ്പ് വാങ്ങി പുറത്തായതോടെ മയാമിയുടെ പോരാട്ടം അവസാനിച്ചു. 85ആം മിനുട്ടിൽ ഗോമസാണ് മയാമിക്ക് ആയി ആശ്വാസ ഗോൾ നേടിയത്.

Exit mobile version