Picsart 24 11 10 09 53 22 412

മെസ്സിക്ക് നിരാശ, ഇന്റർ മയാമി MLS പ്ലേ ഓഫിൽ പുറത്ത്

ലയണൽ മെസ്സിയുടെ ഇൻ്റർ മയാമിയുടെ എം എൽ എസ് കിരീട പ്രതീക്ഷയ്ക്ക് അവസാനം. ഇന്ന് അറ്റ്‌ലാൻ്റ യുണൈറ്റഡിന് എതിരെ നടന്ന പ്ലേ ഓഫ് ഡിസൈഡറിൽ 3-2ന്റെ പരാജയം മയാമി നേരിട്ടു. ഇതോടെ സെമി കാണാതെ മെസ്സിയും ടീമും പുറത്തായി.

ഇന്ന് 17ആം മിനുട്ടിൽ മാത്യസ് റോഹസിലൂടെ ഇന്റർ മയാമി ആയിരുന്നു ആദ്യം ലീഡ് എടുത്തത്. ഫോർവേഡ് ജമാൽ തിയാരെ 19, 21 മിനിറ്റുകളിൽ തുടർച്ചയായി രണ്ട് ഗോളുകൾ നേടി അറ്റലാന്റയെ മുന്നിൽ എത്തിച്ചു. 65ആം മിനുട്ടിൽ മെസ്സിയുടെ ഗോൾ മയാമിക്ക് സമനില നൽകി. പക്ഷെ 76-ാം മിനിറ്റിൽ മിഡ്ഫീൽഡർ ബാർട്ടോസ് സ്ലിസ് ഹെഡ്ഡറിലൂടെ അറ്റലാന്റ് വിജയിച്ചു.

അവർ ഇനി സെമിയിൽ ഒർലാൻഡോ സിറ്റി എസ്‌സിയെ നേരിടും.

Exit mobile version