Picsart 24 02 16 10 25 31 745

ഇന്റർ മയാമി തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് ലയണൽ മെസ്സി

ഇന്റർ മയാമി തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് ലയണൽ മെസ്സി. മിയാമിയിൽ തന്നെ വിരമിക്കും എന്ന് മെസ്സി സൂചന നൽകി. ഇൻ്റർ മിയാമിയുമായുള്ള മെസ്സിയുടെ കരാർ 2025 അവസാനം വരെ ആണുള്ളത്. ഇതിനു ശേഷം അദ്ദേഹം വിരമിച്ചേക്കും. ഈ മാസം അവസാനം മെസ്സിക്ക് 37 വയസ്സ് തികയും.

“ഞാൻ ഫുട്ബോൾ വിടാൻ തയ്യാറല്ല. ഫുട്ബോളിനു ശേഷം എന്താണ് എന്നതോർത്ത് ഭയമുണ്ട്,” മെസ്സി ESPN അർജൻ്റീനയോട് പറഞ്ഞു. “എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഇതാണ് ചെയ്തത്, പരിശീലനങ്ങളും ഗെയിമുകളും ഞാൻ ആസ്വദിക്കുന്നു.” മെസ്സി പറഞ്ഞു.

“എല്ലാം അവസാനിക്കുമോ എന്ന ഭയം, അത് എല്ലായ്പ്പോഴും അവിടെയുണ്ട്. ഇൻ്റർ മിയാമി എൻ്റെ അവസാന ക്ലബ്ബായിരിക്കുമെന്ന് ഞാൻ കരുതുന്നു.” മെസ്സി പറഞ്ഞു. 2026 ലോകകപ്പ് വരെയെങ്കിലും മെസ്സി കളിക്കും എന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.അ

Exit mobile version