Site icon Fanport

ഇരട്ട അസിസ്റ്റുമായി മെസ്സി, ഇന്റർ മയാമി വീണ്ടും വിജയവഴിയിൽ

ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം മെസ്സിയും ഇന്റർ മയാമി വീണ്ടും വിജയിച്ചു തുടങ്ങി. ഇന്ന് എൽ എസിലെ എൽ എ എഫ് സിയെ നേരിട്ട ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇരട്ട അസിസ്റ്റുമായി മെസ്സി ഇന്ന് അരങ്ങു നിറഞ്ഞു കളിച്ചു. മത്സരത്തിന്റെ 13ആം മിനുട്ടിൽ ഫകുണ്ടോ ഫരിയാസിലൂടെയാണ് മയാമി ലീഡ് എടുത്തത്. ഈ ലീഡ് ആദ്യ പകുതി അവസാനിക്കും വരെ അങ്ങനെ തുടർന്നു.

മെസ്സി 23 09 04 09 46 11 226

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ബുസ്കറ്റ്സ്, മെസ്സി, ആൽബ എന്നിവർ ഒരുമിച്ച ഒരു നീക്കത്തിലൂടെ മയാമി ലീഡ് ഇരട്ടിയാക്കി. മെസ്സിയുടെ പാസിൽ നിന്ന് ആൽബ ഫിനിഷ് ചെയ്യുക ആയിരുന്നു. സ്കോർ 2-0.

83ആം മിനുട്ടിൽ കാമ്പാനയിലൂടെ മയാമി മൂന്നാം ഗോൾ നേടി. മധ്യവര മുതൽ ഒറ്റയ്ക്ക് പന്തുമായി കുതിച്ച മെസ്സി പെനാൾട്ടി ബോക്സിൽ വെച്ച് കാമ്പാനക്ക് പന്ത് കൈമാറുകയായിരുന്നു. ഇത് മയാമിയുടെ വിജയം ഉറപ്പിച്ചു. എൽ എ അവസാനം ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി. ഈ ജയത്തോടെ മയാമി 27 പോയിന്റുമായി 14ആം സ്ഥാനത്ത് നിൽക്കുകയാണ്‌

Exit mobile version