Picsart 24 05 15 10 24 33 224

ലയണൽ മെസ്സിക്ക് പരിക്ക്, അടുത്ത മത്സരം നഷ്ടമാകും

നാലെ പുലർച്ചെ നടക്കുന്ന ഇൻ്റർ മിയാമിയുടെ മത്സരത്തിൽ ലയണൽ മെസ്സി കളിക്കില്ല. പരിക്ക് ആണ് മെസ്സിക്ക് ആശങ്ക ആകുന്നത്. ഒർലാൻഡോ സിറ്റിയെ ആണ് ഇന്റർ മയാമി നാളെ നേരിടേണ്ടത്. 36കാരനായ മെസ്സിക്ക് മോൺട്രിയലിനെതിരായ അവരുടെ അവസാന ലീഗ് മത്സരത്തിൽ ആണ് പരിക്കേറ്റത്.

അന്ന് ഫൗൾ ചെയ്യപ്പെട്ട മെസ്സി ചികിത്സയ്ക്കായി കുറച്ച് മിനിറ്റ് പിച്ച് വിടേണ്ടി വന്നിരുന്നു. അന്ന് മെസ്സിക്ക് ഏറ്റത് ചെറിയ നോക്ക് ആണ് എന്നായിരുന്നു ഇൻ്റർ മിയാമി അസിസ്റ്റൻ്റ് കോച്ച് ഹാവിയർ മൊറേൽസ് പറഞ്ഞിരുന്നത്. എന്നാൽ പരിക്ക് താരത്തെ പുറത്ത് ഇരുത്താൻ സാധ്യത ഉണ്ട് എന്ന് ക്ലൻ ഇപ്പോൾ പറയുന്നു. മെസ്സിക്ക് ഈ സീസൺ തുടക്കത്തിലും പരിക്ക് പ്രശ്നമായിരുന്നു.

Exit mobile version