Picsart 23 09 21 09 36 12 731

മെസ്സി പരിക്കേറ്റ് കളം വിട്ടു

ഇന്ന് ഒരു ഇടവേളയ്ക്ക് ശേഷം ഇന്റർ മയാമിക്കായി കളിക്കാൻ ഇറങ്ങിയ ലയണൽ മെസ്സി പരിക്കേറ്റ് കളം വിട്ടു. ഇന്ന് എം എൽ എസിൽ ടൊറൊന്റോയെ നേരിട്ട മയാമി എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചിരുന്നു. എങ്കിലും മെസ്സിയുടെ പരിക്ക് അവർക്ക് തിരിച്ചടിയായി. മത്സരത്തിന്റെ 37ആം മിനുട്ടിൽ ആണ് മെസ്സി പരിക്കേറ്റ് കളം വിട്ടത്. അതിനു മുമ്പ് ജോർദി ആൽബയും പരിക്കേറ്റ് പുറത്തു പോയിരുന്നു.

ഇരുവരും കളം വിടുമ്പോൾ കളി ഗോൾ രഹിതമാഹിരുന്നു. എന്നിട്ടും പതറാതെ നിന്ന മയാമി വിജയത്തിലേക്ക് മുന്നേറി. 45ആം മിനുട്ടിൽ ഫകുണ്ടോ ഫരിയസ് മയാമിക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ റോബേർട് ടെയ്ലർ രണ്ടു ഗോളുകൾ നേടിയപ്പോൾ ക്രെമാസ്ചി ഒരു ഗോളും നേടി.

ഈ വിജയത്തോടെ മയാമി 31 പോയിന്റുമായി 13ആം സ്ഥാനത്തേക്ക് മുന്നേറി.

Exit mobile version