Site icon Fanport

മെസ്സിക്ക് അർജന്റീനയുടെ മത്സരങ്ങളും നഷ്ടമാകും

ലയണൽ മെസ്സിക്ക് പരിക്ക് കാരണം അർജന്റീനയുടെ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾ നഷ്ടമാകും. മസിൽ ഇഞ്ച്വറിയേറ്റ ലയണൽ മെസ്സി ഇന്നലെ നടന്ന ഇൻ്റർ മിയാമിയുടെ ഡി സി യുണൈറ്റഡിന് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ഇപ്പോൾ അർജന്റീനയുടെ മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും എന്നാണ് റിപ്പോർട്ട് വരുന്നത്.

മെസ്സി 24 03 16 19 25 22 195

നാഷ്‌വില്ലെയ്‌ക്കെതിരായ ഇൻ്റർ മിയാമിയുടെ മത്സരത്തിൽ മെസ്സി കളിച്ചിരുന്നു. ആ കളിയിൽ അസിസ്റ്റ് ചെയ്യുകയും ഗോൾ നേടുകയും ചെയ്തിരുന്നു‌. മെസ്സിയുടെ വലതുകാലിൻ്റെ ഹാംസ്ട്രിംഗിൽ ചെറിയ പരിക്കുണ്ട് എന്ന് ക്ലബ് അറിയിച്ചു.

മുൻകരുതൽ എന്ന നിലയിൽ മെസ്സിയെ നാഷ്‌വില്ലെയ്‌ക്കെതിരെ പരിശീലകൻ പെട്ടെന്ന് സബ് ചെയ്തിരുന്നു. അർജൻ്റീന ദേശീയ ടീം മാർച്ച് 22ന് എൽ സാൽവഡോറിനെതിരെയും 26ന് കോസ്റ്റാറിക്കക്കെതിരെയും ആണ് കളിക്കേണ്ടത്. ആ രണ്ട് മത്സരവും മെസ്സിക്ക് നഷ്ടമാകും.

Exit mobile version