അഭ്യൂഹങ്ങളെ വിട!! മെസ്സി 2021വരെ ബാഴ്സയിൽ തുടരും

- Advertisement -

അങ്ങനെ എല്ലാവർക്കും ഉറപ്പായിരുന്ന കാര്യം നടന്നു. അഭ്യൂഹങ്ങൾ എഴുതി നടക്കുന്നവരുടെ പേനകൾക്ക് വിശ്രമം നൽകുന്ന വിധത്തിൽ ബാഴ്സലോണയുമായി മെസ്സി തന്റെ കരാർ പുതുക്കി. 2021 വരെയാണ് മെസ്സിയുടെ പുതിയ കരാർ. പുതിയ കരാറോടെ ബാഴ്സലോണ ഫസ്റ്റ് ടീമിൽ മെസ്സി 17 വർഷം പൂർത്തിയാക്കും എന്ന് ഏകദേശം ഉറപ്പായി.

മെസ്സിയുടെ പുതിയ കരാറിന് 700 മില്യൺ ബൈ ഔട്ട് ക്ലോസാണ്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ബൈ ഔട്ട് ക്ലോസാണിത്. 2000ത്തിൽ ബാഴ്സയിൽ എത്തിയ മെസ്സി 8 ലാലിഗ കിരീടവും നാലു ചാമ്പ്യൻസ് ലീഗ് കിരീടവും ബാഴ്സയോടൊപ്പം നേടി. 30 കിരീടങ്ങളാണ് ബാഴ്സയ്ക്കായി മെസ്സി നേടി കൊടുത്തത്.

ബാഴ്സലോണയുടെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കി മുന്നേറുന്ന മെസ്സി കാറ്റലോണിയൻ പടയിൽ ഇനിയും മാന്ത്രിക മുന്നേറ്റങ്ങൾ നടത്തുന്നത് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement