Picsart 22 12 21 17 26 54 954

“ഒരു ലോകകപ്പ് നേടിയത് കൊണ്ട് മെസ്സി ഏറ്റവും മികച്ചവനാവില്ല, റൊണാൾഡോക്ക് യൂറോ ഉണ്ട്, അത് നേടാൻ ആണ് പണി”

ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഇപ്പോഴും ലോകത്തെ മികച്ച താരം എന്ന് മെസിക്കൻ മാധ്യമ പ്രവർത്തകൻ ആയ ആൽവാരോ മൊറാലസ്. മെസ്സിക്ക് ഒരു ലോകകപ്പ് മാത്രമെ ഉള്ളൂ. അപ്പോഴേക്ക് അദ്ദേഹം എങ്ങനെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവുക എന്ന് എനിക്ക് അറിയില്ല എന്ന് മൊറാലസ് പറഞ്ഞു. അങ്ങനെ പറയുന്നത് തന്നെ തോൽവി ആണെന്ന് മൊറാലസ് പറയുന്നു. 3 ലോകകപ്പ് കിരീടം നേടിയിട്ടുള്ള പെലെ ചിരിക്കുന്നുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും ലോകത്തെ മികച്ച താരം. അദ്ദേഹം യൂറോ കപ്പ് നേടിയിട്ടുണ്ട്. ലോകകപ്പ് നേടുന്നതിനെക്കാൾ പ്രയാസമാണ് അത്. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആണ് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉള്ളത്. മൊറാലസ് പറഞ്ഞു.

Exit mobile version