Picsart 22 12 20 15 35 57 320

മുട്ട പൊട്ടി! ഇൻസ്റ്റഗ്രാമിൽ ലോക റെക്കോർഡ് ഇട്ട് ലയണൽ മെസ്സി

സാമൂഹിക മാധ്യമം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ലൈക്ക് ചെയ്യുന്ന പോസ്റ്റ് ആയി ലയണൽ മെസ്സി ലോകകപ്പും ആയി നിൽക്കുന്ന ചിത്രം. ഇതിനകം ഏതാണ്ട് അഞ്ചര കോടിയിൽ അധികം പേരാണ് മെസ്സി ലോക കിരീടവും ആയി നിൽക്കുന്ന ഫോട്ടോക്ക് ലൈക്ക് ചെയ്തത്.

ഇതിനു പുറമെ 12 ലക്ഷത്തിൽ അധികം കമന്റുകളും ഈ പോസ്റ്റിനു ഉണ്ട്. ലോക റെക്കോർഡ് എന്ന ഉദ്ദേശത്തിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ റെക്കോർഡ് ആണ് മെസ്സി മറികടന്നത്. നിലവിൽ 56 മില്യൺ ആളുകൾ ലൈക്ക് ചെയ്ത മെസ്സിയുടെ ചിത്രം ദിവസങ്ങൾ കൊണ്ട് 75 മില്യൺ കടക്കും എന്നാണ് ഊഹം.

Exit mobile version