Picsart 23 05 09 15 45 15 797

മെസ്സി സൗദി അറേബ്യയിലേക്ക് തന്നെ എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ

ലയണൽ മെസ്സിയും അൽ ഹിലാലും തമ്മിൽ കരാറിൽ എത്തും എന്നും താരം സൗദി അറേബ്യയിൽ ആകും ഇനി കളിക്കുക എന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ആണ് റിപ്പോർട്ടുകൾ. അൽ ഹിലാലുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്നും ഉടൻ അദ്ദേഹം കരാർ ഒപ്പിവെക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

പി എസ് ജി വിടും എന്ന് ഉറപ്പായതോടെ സൗദി അറേബ്യയിലേക്ക് താരത്തെ എത്തിക്കാൻ അൽ ഹിലാൽ ശ്രമിക്കുന്നുണ്ട്.. ഒരു മാസം മുമ്പ് മെസ്സിക്ക് ആയി വമ്പൻ ഓഫർ സൗദി ക്ലബ് അൽ ഹിലാൽ മുന്നിൽ വെച്ചിരുന്നു. 400 മില്യൺ യൂറോ പ്രതിവർഷം മെസ്സിക്ക് വേതനമായി ലഭിക്കുന്ന ഓഫറാണ് അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഏകദേശം 3500 കോടിക്ക് മുകളിൽ വരും ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ച അൽ നസറിലെ ഓഫറിനേക്കാൾ ഇരട്ടിയോളം ആണ് മെസ്സിക്ക് മുന്നിൽ ഉള്ള ഓഫർ. ആ ഓഫർ ഇപ്പോഴും നിലവിൽ ഉണ്ട്. അത് 500 മില്യൺ ആക്കി ഉയർത്താനും അൽ ഹിലാൽ ഒരുക്കമാണ്.

മെസ്സിക്ക് ഒപ്പം കളിക്കാനായി ബുസ്കറ്റ്സ്, ജോർദി ആൽബ എന്നിവരെ സ്വന്തമാക്കാനുമൽ ഹിലാൽ ഒരുക്കമാണ്. മെസ്സി യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എങ്കിലും കാര്യങ്ങൾ എളുപ്പമല്ല. ബാഴ്സലോണയിലേക്ക് മടങ്ങി പോകാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവിടെ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. അതുകൊണ്ട് മെസ്സിയെ തിരികെ കൊണ്ടുവരിക ബാഴ്സക്ക് എളുപ്പമാകില്ല. ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് അൽഹിലാൽ ഇപ്പോൾ.

ലയണൽ മെസ്സി കൂടെ സൗദി അറേബ്യയിൽ എത്തിയാൽ അത് ഏഷ്യൻ ഫുട്ബോളിന് തന്നെ വലിയ ഊർജ്ജമാകും. ഒപ്പം വീണ്ടും മെസ്സി റൊണാൾഡോ റൈവൽറി കാണാനും ഫുട്ബോൾ ആരാധകർക്ക് അവസരം ഒരുങ്ങും.

Exit mobile version