Messi

പരിക്കിന്റെ ആശങ്ക വേണ്ട, പോർട്ടോക്കെതിരെ മെസ്സി കളിക്കും

വ്യാഴാഴ്ച എഫ്‌സി പോർട്ടോക്കെതിരെ നടക്കുന്ന നിർണായക ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമെന്ന് ഇന്റർ മിയാമി മുഖ്യ പരിശീലകൻ ജാവിയർ മഷെരാനോ സ്ഥിരീകരിച്ചു. പരിശീലനത്തിനിടെ മെസ്സി തന്റെ ഇടത് കാൽ പരിശോധിക്കുന്നതായി ഒരു വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മഷെരാനോയുടെ ഉറപ്പ്.


“ലിയോ ഫിറ്റ് ആണ്. അദ്ദേഹം പരിശീലനം പൂർത്തിയാക്കി,” മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മഷെരാനോ പറഞ്ഞു. പരിക്കിനെത്തുടർന്ന് അൽ അഹ്ലിക്കെതിരായ ഗോൾരഹിത മത്സരത്തിൽ നിന്ന് വിട്ടുനിന്ന ജോർഡി ആൽബയെക്കുറിച്ചും മഷെരാനോ നല്ല സൂചന നൽകി. ആൽബ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, തീരുമാനം ഇതിനകം എടുത്തുകഴിഞ്ഞതായി മഷെരാനോ സൂചിപ്പിച്ചു.


Exit mobile version