“ഞങ്ങൾ പ്രതീക്ഷിച്ച യഥാർത്ഥ മെസ്സിയെ തന്നെയാണ് കാണാൻ ആയത്” – ക്രൊയേഷ്യൻ പരിശീലക‌ൻ

ഇന്നലെ ക്രൊയേഷ്യക്ക് എതിരെ ലയണൽ മെസ്സി നടത്തിയ പ്രകടനങ്ങളെ പുകഴ്ത്തി കൊണ്ട് ക്രൊയേഷ്യൻ പരിശീലകൻ ഡാലിച്‌. ഇന്നലെ മെസ്സി ഒരു ഗോളും ഒപ്പം ഒരു അത്ഭുത അസിസ്റ്റും ക്രൊയേഷ്യക്ക് എതിരെ സംഭാവന ചെയ്തിരുന്നു.

Picsart 22 12 14 12 08 28 462

മെസ്സിയെ കുറിച്ച് അധികം ഒന്നും പറയേണ്ടതില്ല എന്നും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഒപ്പം എന്നും വലിയ അപകടകാരിയുമാണെന്നും ഡാലിച് പറഞ്ഞു. ഞങ്ങൾ കാണുമെന്ന് പ്രതീക്ഷിച്ച യഥാർത്ഥ മെസ്സിയെ ആണ് ഗ്രൗണ്ടിൽ കണ്ടത് എന്നും
മെസ്സിയെ പ്രശംസിച്ചുകൊണ്ട് ഡാലിച് പറഞ്ഞു.

Exit mobile version