Picsart 23 03 10 00 28 05 612

“മെസ്സിയെ പി എസ് ജിക്ക് വേണ്ട, വലിയ മത്സരങ്ങളിൽ മെസ്സി അപ്രത്യക്ഷനാവുകയാണ്” – ജെറോം റോത്ത്

മുൻ പിഎസ്ജി താരം ജെറോം റോത്തന്റെ കടുത്ത വിമർശനത്തിന് വിധേയനായിരിക്കുകയാണ് അർജന്റീനിയൻ ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സി. 2004 നും 2010 നും ഇടയിൽ PSG യിൽ കളിച്ച റോത്തൻ, 34 കാരനായ മെസ്സി വലിയ ഗെയിമുകളിൽ ടീമിന് സംഭാവന നൽകുന്നില്ലെന്ന് പറഞ്ഞു, ഫ്രഞ്ച് ക്ലബ്ബിനായി മെസ്സിയുടെ പ്രകടനത്തെ അദ്ദേഹം രൂക്ഷമായി തന്നെ വിമർശിച്ചു.

ബുധനാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനോട് തോറ്റ് പി എസ് ജി പുറത്തായതിനു പിന്നാലെയാണ് റോത്തന്റെ വിമർശനം. RMC സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ, റോത്തൻ പറഞ്ഞു, “ഞങ്ങൾക്ക് മെസ്സിയെ ആവശ്യമില്ല. മെസ്സി ഈ ക്ലബ്ബിൽ തൽപ്പരനല്ല. 18 ഗോളും 16 അസിസ്റ്റും ഒക്കെ നല്ലതാണ്. അത് ആംഗേഴ്‌സിനും ക്ലെർമോണ്ടിനുമെതിരെ മികച്ചതാണ്, പക്ഷേ വലിയ മത്സരങ്ങൾ വരുമ്പോൾ മെസ്സി അപ്രത്യക്ഷമാകുന്നു.’ അദ്ദേഹം പറഞ്ഞു.

മെസ്സിക്ക് എന്തുചെയ്യാനാകുമെന്ന് ലോകകപ്പിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ പിഎസ്ജിയെ ചെറുതായിട്ട് പോലും മെസ്സി സഹായിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

Exit mobile version