ലയണൽ മെസി വീണ്ടും വിവാദത്തിൽ

- Advertisement -

ഈ ജൂണിലാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി ടാക്സ് വെട്ടിപ്പ് കേസിൽ ഫൈൻ അടച്ച് ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്. എന്നാൽ വീണ്ടും വിവാദത്തിലായിരിക്കുകയാണ് മെസി. ഇത്തവണ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നത് മെസിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായുണ്ടാക്കിയ ലിയോ മെസി ഫൗണ്ടേഷനാണ്. മെസി ഫൗണ്ടേഷന്റെ മറവിൽ 10 മില്ല്യൺ യൂറോയിലധികം കണക്കിൽ പെടാതെ സ്വന്തമാക്കിയെന്നാണ് സ്പാനിഷ് പത്രമായ ABC ആരോപിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ സ്പോൺസർമാരിൽ നിന്നും ലഭിക്കുന്ന പണം വകമാറ്റി ചിലവഴിച്ചെന്നും ആരോപണമുയരുന്നു. ഫൗണ്ടേഷന്റെ മറവിൽ 2007 മുതൽ 2015 വരെ വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്പാനിഷ്‌,അർജെന്റീന അധികൃതരിൽ നിന്നും ഒളിപ്പിക്കാൻ മെസിക്കും കുടുംബത്തിനും സാധിച്ചു. മെസി ഫൗണ്ടേഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു എന്ന് അവകാശപ്പെടുന്ന തുക ചിലവഴിച്ചെന്ന് കണക്കുകൾ പ്രകാരം തെളിയിക്കാനും സാധിക്കില്ലെന്നും പത്രം ആരോപിക്കുന്നു. 2009 തിൽ ആണ് അർജന്റീനയിലെ റൊസാരിയോയിൽ മെസിയും പിതാവ് ജോർജേ ഹോരാസിയോയും മെസി ഫൗണ്ടേഷന്റെ സബ്ബ് ഓഫീസ് തുറക്കുന്നത്. ഈ കാലയളവിലൊന്നും ബാർസലോണയിൽ മെസി ഫൗണ്ടേഷൻ റെജിസ്റ്റ്ർ ചെയ്തിരുന്നില്ല. 6 വർഷത്തെ പ്രവർത്തനത്തിനു ശേഷം 2013‌ൽ ആണ് ബാർസലോണയിൽ ലിയോ മെസി ഫൗണ്ടേഷൻ റെജിസ്റ്റർ ചെയ്യുന്നത്. വരുമാനം ഡിക്ലെയർ ചെയ്യതെ പ്രവർത്തിച്ചിരുന്ന റൊസാരിയോയിലെ ഓഫീസിന്റെ റെജിസ്റ്റ്രേഷൻ അർജന്റീനയിലെ അധികൃതർ റദ്ദ് ചെയ്തിരുന്നു. ഗുരുതരമായ ഈ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് ലയണൽ മെസിയുടെ ഭാഗത്ത് നിന്നും ഇതു വരെ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement