Picsart 24 04 28 07 08 29 870

ലയണൽ മെസ്സിക്ക് ഇരട്ട ഗോളും അസിസ്റ്റും!! ഇന്റർ മയാമി ഒന്നാമത് തുടരുന്നു

ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മയാമിക്ക് ഒരു മികച്ച വിജയം. ഇന്ന് മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മെസ്സിയും സംഘവും വിജയം സ്വന്തമാക്കിയത്.

ഇന്ന് മത്സരത്തിന്റെ ഒന്നാമത്തെ മിനുട്ടിൽ തന്നെ തോമസ് ചാൻസലയിയിലൂടെ ന്യൂ ഇംഗ്ലണ്ട് ലീഡ് എടുത്തു. ഇതിനു 32ആം മിനുട്ടിൽ ലയണൽ മെസ്സി മറുപടി നൽകി. ഇതോടെ സ്കോർ 1-1 എന്നായി. രണ്ടാം പകുതിയിൽ 67ആം മിനിട്ടിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. ബുസ്കറ്റ്സ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ചാണ് മെസ്സി തന്റെ രണ്ടാം ഗോൾ നേടിയത്.

83ആം മിനിറ്റിൽ ബെഞ്ചമിൻ ക്രമസ്ചിയും ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ സുവാരസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. 21 പോയിന്റുമായി ഇന്റർ മയാമി ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

Exit mobile version