Picsart 23 07 07 21 20 32 698

മെസ്സിയെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ, കേരളത്തിലെ കുട്ടികൾ ഇന്ത്യക്കായി കളിക്കുന്നത് കാണാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ആശിഖ്

മെസ്സി ഇന്ത്യയിലേക്ക് വരുന്നതിനേക്കാൾ പ്രധാനം കേരളത്തിൽ അടിസ്ഥാന സൗകര്യം വളർത്തുന്നതാണ് എന്ന് ആശിഖ് രണ്ട് ദിവസം മുമ്പ് പറഞ്ഞത് വലിയ വിവാദമായിരുന്നു. താരം ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് ആശിഖ് പറഞ്ഞു. മെസ്സി ഇന്ത്യയിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മെസ്സി ഇന്ത്യയിൽ കളിക്കുന്നത് കാണുന്നതിനേക്കാൾ താൻ ആഗ്രഹിക്കുന്നത് ദേശീയ ടീമിനായി കേരളത്തിലെ കുട്ടികൾ കളിക്കുന്നത് കാണാൻ ആണെന്ന് ആശിഖ് പറഞ്ഞു.

മികച്ച മൈതാനങ്ങളും സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിനുള്ള വഴി എന്നും ആശിഖ് പറയുന്നു. തനിക്ക് ഇപ്പോഴത്തെ ഗവണ്മെന്റിനോടോ മുൻ ഗവണ്മമെന്റുകളോടോ വ്യക്തിപരമായി പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങൾക്ക് ആയി പണം ചിലഴിക്കേണ്ടതില്ല എന്നാണ് താൻ പറഞ്ഞത് എന്നും ആശിഖ് പറയുന്നു. മലപ്പുറത്ത് ഗ്രൗണ്ടുകൾ ശരിയായി പരിപാലിക്കപ്പെടുന്നില്ല എന്നും ആശിഖ് പറയുന്നു.

ആശിഖിന്റെ പൂർണ്ണമായ പ്രതികരണം;

Exit mobile version