Site icon Fanport

മെസ്സിയുടെ തിരിച്ചുവരവ് തീരുമാനമായി

ലയണൽ മെസ്സിയുടെ അർജന്റീന ജേഴ്സിയിലെ മടങ്ങി വരവ് എന്നാകും എന്ന് തീരുമാനം ആയി. ലോകകപ്പ് മുതൽ ഇങ്ങോട്ട് അർജന്റീനയ്ക്ക് വേണ്ടി കളിക്കാതിരുന്ന മെസ്സി മാർച്ചിൽ വീണ്ടും അർജന്റീന ജേഴ്സി അണിയും.മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആകും മെസ്സി ഇറങ്ങുക. വെനിസ്വേല ആയിരിക്കും അർജന്റീനയുടെ മാർച്ചിലെ എതിരാളികൾ.

നേരത്തെ കോപ അമേരിക്ക ആരംഭിക്കും മുമ്പ് മെസ്സി തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു. കോപയിൽ കളിക്കും മുമ്പ് ടീമുനായി ഇണങ്ങാൻ കൂടിയാകും മാർച്ചോടെ മെസ്സി തിരിച്ചെത്തുന്നത്. ലോകകപ്പിലെ നിരാശയ്ക്ക് ശേഷം മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇതുവരെ രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞിട്ടില്ല.

Exit mobile version