Picsart 23 03 02 17 31 20 448

“മെസ്സി 45 വയസ്സായാലും അർജന്റീനക്കായി കളിക്കണം, അദ്ദേഹത്തിനായി ഞാൻ ഗ്രൗണ്ടിൽ ഓടാം”

അർജന്റീനിയൻ ഫുട്ബോൾ താരം അലക്സിസ് മാക് അലിസ്റ്റർ തന്റെ സഹതാരം ലയണൽ മെസ്സിയോടുള്ള ആരാധന പ്രകടിപ്പിച്ചു. 2022-ൽ ഖത്തറിൽ നടന്ന അർജന്റീനയുടെ ഫിഫ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച മിഡ്ഫീൽഡർ, മെസ്സിക്ക് തന്റെ നാൽപ്പതുകളിലും ഫുട്ബോൾ ലോകത്ത് ഇതേ ആധിപത്യം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

40-ഓ 45-ഓ വയസായാലും മെസ്സിക്ക് താൻ ലോകത്തിലെ ഏറ്റവും മികച്ചവനാണെന്ന് കാണിക്കാൻ കഴിയുമെന്നതിൽ എനിക്ക് സംശയമില്ല, മാക് അലിസ്റ്റർ പറഞ്ഞു. ശാരീരിക കഴിവിനപ്പുറം എല്ലാം അദ്ദേഹത്തിന്റെ തലയിലുണ്ട്. അദ്ദേഹത്തിനു വേണ്ടി ഓടുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ബ്രൈറ്റൺ മിഡ്ഫീൽഡർ പറയുന്നു. മെസ്സി 45 വയസ്സായാലും അർജന്റീനക്കായി കളിക്കുന്നത് തുടരണം എന്നും അദ്ദേഹം പറഞ്ഞു.

മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. അർജന്റീന പരിശീലകൻ സ്കലോണി മെസ്സി അടുത്ത ലോകകപ്പ് വരെ തുടരണം എന്ന് നേരത്തെ പറഞ്ഞിരുന്നു.

Exit mobile version