ദേശീയ ടീമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് താനല്ല, വിമർശകർക്കെതിരെ മെസ്സി

- Advertisement -

അർജന്റീനൻ ഫുട്‌ബോളിലെ സർവ്വ കാര്യങ്ങളും താനാണ് തീരുമാനിക്കുന്നത് എന്ന തരത്തിലുള്ള  പ്രചാരണത്തിനെതിരെ മെസ്സി രംഗത്ത്. അർജന്റീനയുടെ കോച്ചിനെയും കളിക്കാരെയും താനാണ് തീരുമാനിക്കുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങളും മറ്റും തെറ്റാണ് എന്നും മെസ്സി വ്യക്തമാക്കി. മോസ്‌കോയിൽ റഷ്യയ്ക്ക് എതിരായുള്ള സൗഹൃദ മത്സരത്തിനായി എത്തിയ മെസ്സി നൽകിയ അഭിമുഖത്തിലാണ് ദേശീയ ടീമിൽ തനിക്കുള്ള സ്വാധീനം സംബന്ധിച്ചുള്ള വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത്.

ഹാട്രിക്കിലൂടെ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നൽകിയ മെസ്സി ഈ എസ് പി യെൻ ന് നൽകിയ അഭിമുഖത്തിലാണ് അർജന്റീനൻ ഫുട്ബാൾ ഫെഡറേഷനിൽ മറ്റു കളിക്കാർക്കുള്ള അത്രതന്നെ സ്വാധീന ശക്തിയെ തനിക്കും ഉള്ളത് എന്ന്‌ വ്യക്തമാക്കിയത്. ” ആളുകൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്, എനിക്ക് ഇഷ്ട്ടപെട്ട പരിശീലകരെയും എന്റെ കൂട്ടുകാരെയുമാണ് ഞാൻ അർജന്റീനൻ ദേശീയ ടീമിൽ ഉൾപ്പെടുത്തുന്നത് എന്നത് നുണയാണ്, ഞാൻ ടീമിലെ മറ്റൊരു കളിക്കാരൻ മാത്രമാണ് “. ഡി മരിയ, ഹിഗ്വെയ്ൻ, അഗ്യൂറോ, മാഷെരാനോ തുടങ്ങിയവർ എല്ലാം ലോകം അറിയുന്ന കളിക്കാർ ആണെന്നും മെസ്സിയുടെ കൂട്ടുകാർ ആയതു കാരണമാണ് അവർ ദേശീയ ടീമിൽ കളിക്കുന്നത് എന്ന തരത്തിലുള്ള പരാമർശങ്ങൾ അവരുടെ കഴിവുകളോടുള്ള ബഹുമാന കുറവാണെന്നും മെസ്സി വ്യക്തമാക്കി.

നിലവിൽ മോസ്കോയിലുള്ള അർജന്റീനൻ ടീം റഷ്യക്കെതിരായ സൗഹൃദ മത്സരത്തിന് ശേഷം നൈജീരിയയുമായും സൗഹൃദ മത്സരം കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement