Picsart 23 03 14 16 16 56 638

റൊണാൾഡോയ്ക്ക് ലഭിച്ചതിനെക്കാൾ ഇരട്ടി!! മെസ്സിക്ക് മുന്നിൽ വൻ ഓഫർ വെച്ച് അൽ ഹിലാൽ

ലയണൽ മെസ്സിയെ സൗദി അറേബ്യയിലേക്ക് എത്തിക്കാനായി വമ്പൻ ഓഫർ മുന്നിൽ വെച്ച് സൗദി ക്ലബ് അൽ ഹിലാൽ. 400 മില്യൺ യൂറോ പ്രതിവർഷം മെസ്സിക്ക് വേതനമായി ലഭിക്കുന്ന ഓഫറാണ് അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഏകദേശം 3500 കോടിക്ക് മുകളിൽ വരും ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ച അൽ നസറിലെ ഓഫറിനേക്കാൾ ഇരട്ടിയോളം ആണ് മെസ്സിക്ക് മുന്നിൽ ഉള്ള ഓഫർ.

എന്നാൽ ഇതുവരെ മെസ്സി ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. മെസ്സി യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നാ‌ണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സി പി എസ് ജിയിൽ കരാർ പുതുക്കുന്നതിബായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും താരം ഇപ്പോൾ അവിടെ സന്തോഷവാൻ അല്ല. ബാഴ്സലോണയിലേക്ക് മടങ്ങി പോകാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവിടെ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് അൽഹിലാൽ ഇപ്പോൾ.

ലയണൽ മെസ്സി കൂടെ സൗദി അറേബ്യയിൽ എത്തിയാൽ അത് ഏഷ്യൻ ഫുട്ബോളിന് തന്നെ വലിയ ഊർജ്ജമാകും. ഒപ്പം വീണ്ടും മെസ്സി റൊണാൾഡോ റൈവൽറി കാണാനു. ഫുട്ബോൾ ആരാധകർക്ക് അവസരം ഒരുങ്ങും.

Exit mobile version