Site icon Fanport

മെസ്സി എത്തിയ ശേഷം ഇന്റർ മയാമി ജയിക്കാത്ത ആദ്യ മത്സരം

അങ്ങനെ മെസ്സി എത്തിയ ശേഷമുള്ള ഇന്റർ മയാമിയുടെ വിജയ കുതിപ്പിന് അവസാനം. ഇന്ന് എം എൽ എസിൽ നാഷ്വിലെയെ നേരിട്ട ഇന്റർ മയാമി സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. മെസ്സി എത്തിയതിനു ശേഷം മെസ്സി ഗോളോ അസിസ്റ്റോ നൽകാത്ത ആദ്യ മത്സരം കൂടിയായി ഇത്. താരം അവസരം സൃഷ്ടിച്ചു എങ്കിലും സഹതാരങ്ങൾക്ക് ഗോൾ കണ്ടെത്താൻ ഇന്ന് ആയില്ല.

മെസ്സി 23 08 31 07 06 22 008

മെസ്സി, ബുസ്കറ്റ്സ്, ആൽബ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നിട്ടും ഫലം ഉണ്ടായില്ല. മെസ്സി അമേരിക്കയിൽ അരങ്ങേറ്റം നടത്തിയ ശേഷം തുടർച്ചയായ 9 മത്സരങ്ങളിൽ ഇന്റർ മയാമി വിജയിച്ചിരുന്നു. ഇന്നത്തെ ഫലം ലീഗ് ടേബിളിൽ മുന്നോട്ട് വരാനുള്ള മയാമിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 24 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മയാമി ലീഗിൽ പതിനാലാം സ്ഥാനത്ത് നിൽക്കുകയാണ്. അവസാന സ്ഥാനത്തുള്ള ടൊറൊന്റോയ്ക്കും 22 പോയിന്റാണ്‌

Exit mobile version