ഐലീഗ്-ഐ എസ് എൽ ലയനം നടന്നില്ലായെങ്കിൽ കടുത്ത ഫിഫാ നടപടി

ഐ ലീഗും ഐ എസ് എല്ലും ലയിപ്പിക്കാതെ മുന്നോട്ട് പോകാമെന്ന എ ഐ എഫ് എഫിന്റെയുൻ റിലയൻസിന്റേയും തീരുമാനത്തിന് കനത്ത തിരിച്ചടി വരുന്നു. സമീപ ഭാവിയിൽ തന്നെ ലീഗ് ലയനം നടന്നില്ലായെങ്കിൽ ഇന്ത്യൻ ക്ലബുകൾക്ക് വിലക്ക് അടക്കമുള്ള നടപടികളാണ് ഫിഫ താക്കീത് ചെയ്യുന്നത്.

2022-23 സീസണിലേക്ക് ഒരൊറ്റ ലീഗ് എന്ന സമ്പ്രദായത്തിൽ എത്താനാണ് ഫിഫയുടെ നിർദേശം. 16 ടീമുകൾ എങ്കിലും ഉള്ള ലീഗിൽ റിലഗേഷനും പ്രൊമോഷനും നിർബന്ധമാണ്‌. ഇപ്പോൾ നിലവിൽ ഐ എസ് എൽ ക്ലബുകൾക്ക് 10 വർഷം വരെ അവസാന സ്ഥാനത്തായാലും തരംതാഴ്ത്തപ്പെടില്ല എന്ന ആനുകൂല്യമുണ്ട്. അതിനൊയൊക്കെ എതിർക്കുകയാണ് ഫിഫയും എ എഫ് സിയും.

2019-20 സീസണോടെ തന്നെ ലീഗ് ലയനം നടന്നിരിക്കണം. അല്ലായെങ്കിലാണ് ബാൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുക. ഇപ്പോൾ നിലവിലുള്ള ഫ്രാഞ്ചൈസി തുക വാങ്ങിയുള്ള ലീഗ് പ്രവേശനത്തേയും ഫിഫ എതിർക്കുന്നുണ്ട്‌. 2019-20 സീസണിൽ ചുരുങ്ങിയത് രണ്ട് ഐ ലീഗ് ക്ലബുകളെ എങ്കിലും ഐ എസ് എല്ലിലേക്ക്ക്ക് എത്തിക്കാനും നിർദേശമുണ്ട്.

എന്തായാലും എ ഐ എഫ് എഫിന്റെ ലീഗ് ലയനത്തോടുള്ള ആത്മാർത്ഥതയില്ലാഴ്മയ്ക്ക് കിട്ടിയ കനത്ത കൊട്ടാകും ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശ്രീലങ്കയെയും വെയില്‍സിനെയും പരാജയപ്പെടുത്തി ഇന്ത്യ ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍
Next articleസ്മിത്തിന്റെ വഴിയെ വാര്‍ണറും, അപ്പീലിനു പോകില്ല