Site icon Fanport

മെഹ്റാജുദ്ദീൻ വാദൂ ഇനി മൊഹമ്മദൻസിന്റെ പരിശീലകൻ

മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു ഇനി മൊഹമ്മദൻസിന്റെ പരിശീലകൻ. കിബ് വികൂന ഒഴിഞ്ഞ സ്ഥാനത്തേക്കാണ് വാദൂ എത്തുന്നത്. മൊഹമ്മദൻസ് ഇന്ന് ഔദ്യോഗികമായി ഈ നീക്കം പ്രഖ്യാപിച്ചു. അടുത്തിടെയാണ് വാദൂ ഐ ലീഗ് ക്ലബായ റിയൽ കാശ്മീരിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. കാശ്മീരിന് വാദൂവിന്റെ കീഴിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നില്ല. മൊഹമ്മദൻസിൽ അതു മാറും എന്നാണ് ക്ലബ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മെഹ്റാജുദ്ദീൻ വാദു

മുമ്പ് സുദേവ ഡെൽഹിക്ക് ഒപ്പവും പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീൻ വാദു. വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്‌. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

Exit mobile version