
- Advertisement -
പരിക്കിൽ നിന്ന് മുക്തനായി ലോകകപ്പിന് മുന്നേ എത്തുമെന്ന് അൾജീരിയൻ താരം മെഹ്ദി അബീദ്. കഴിഞ്ഞ ആഴ്ചയാണ് ഡിജോണിനു വേണ്ടി കളിക്കുമ്പോൾ അബീദിന് പരിക്കേറ്റത്. തോളിന് പരിക്കേറ്റ അബീദിന്റെ ശസ്ത്രക്രിയ കഴിഞ്ഞ വെള്ളിയാഴ്ച കഴിഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ലോകകപ്പിന് മുമ്പ് താൻ എന്തായാലും തിരികെ എത്തുമെന്ന് മെഹ്ദി പറഞ്ഞത്.
പരിക്കേറ്റത് തിരിച്ചടിയാണെങ്കിലും മുന്നോട്ടേക്കാണ് താൻ നോക്കുന്നത് എന്നും അൾജീരിയയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം എന്നും ഈ ഡിജോൺ മിഡ്ഫീൽഡർ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement