മലപ്പുറം ജില്ലാ ‘സി’ ഡിവിഷൻ ലീഗ് ഫുട്ബോൾ അരീക്കോട് എം.ഇ.എ കോളജ് ജേതാക്കൾ

- Advertisement -

വണ്ടൂർ: വണ്ടൂർ ഗവ. വി.എം. സി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘സി’ ഡിവിഷൻ ഫുട്ബോൾ അരീക്കോട് എം.ഇ.എ. കോളജ് ജേതാക്കളായി. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന സി ഡിവിഷൻ സോണൽ ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും മൂന്നു സമനിലയുമായി ഒമ്പത് പോയിന്റ് നേടി സോണൽ ചാമ്പ്യൻമാരായിരുന്നു അരീക്കോട് എം.ഇ.എ കോളജ്.

ഇന്ന് അതേ വേദിയിൽ തന്നെ സി ഡിവിഷൻ സൂപ്പർ ലീഗിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം നടന്ന മലപ്പുറം സോൺ സി ഡിവിഷൻ ജേതാക്കളായി എത്തിയ ഡാസ്ക് ക്ലബ്ബ് ചേറൂരിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അരീക്കോട് എം ഇ എ കോളേജ് സി ഡിവിഷൻ ജേതാക്കളായത്. ജയത്തോടെ എം ഇ എ കോളേജ് അടുത്ത വർഷത്തെ ബി. ഡിവിഷൻ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി.

Advertisement