ഇംഗ്ലണ്ട് വേണ്ട സ്കോട്ലാൻഡിൽ കളിക്കാൻ തീരുമാനിച്ച് യുണൈറ്റഡിന്റെ മക്ടോമിനെ

- Advertisement -

ഏതു രാജ്യത്തിന് വേണ്ടി കളിക്കണം എന്ന് അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മക്ടോമിനെ തീരുമാനിച്ചു. സ്കോട്ട്‌ലൻഡ് സ്വദേശിയായ മക്ടോമിനെയെ ഇംഗ്ലണ്ടും രാജ്യാന്തര ജേഴ്സിയിൽ കളിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ അവസാനം തന്റെ രാജ്യത്തിനു വേണ്ടി തന്നെ കളിക്കാൻ തീരുമാനിക്കുക ആയിരുന്നു മക്ടോമിനെ.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹോസെ മൗറീനോയുടെ പ്രിയം പിടിച്ചു പറ്റിയ മക്ടോമിനി ഇപ്പോൾ പോഗ്ബയോടും മാറ്റിച്ചിനും ഒപ്പം സ്ഥിരം സ്റ്റാർട്ടറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement